കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 2019ലെ പ്രളയ സഹായ ഫണ്ടായാണ് കേരളത്തിന് തുക അനുവദിച്ചത്.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം ലഭിക്കുക.

2019ലെ പ്രളയധനസഹായം നല്‍കുന്നതില്‍ നിന്നും കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു. 2100 കോടി രൂപയാണ് കേരളം പ്രളയധനസഹായമായി ആവശ്യപ്പെട്ടിരുന്നത്.