കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായം തേടി കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്‍റ് (പി.പി.ഇ) കിറ്റുകള്‍, എന്‍ 95 മാസ്കുകള്‍, ഗ്ലൌസുകള്‍‌ തുടങ്ങിയ ആവശ്യമുണ്ട്. 

ഇവ ജില്ലാഭരണകൂടത്തിന് കൈമാറാന്‍ കഴിയുന്നവര്‍ തയ്യാറാകണമെന്നാണ് കലക്ടറുടെ അഭ്യര്‍ത്ഥന. ഇതിനായി മെറ്റീരിയല്‍ കലക്ഷന്‍ സെന്ററും തുടങ്ങി. ഇവ സൌജന്യമായി നല്‍കാന്‍ കഴിയുന്നവര്‍ 9526221941 എന്ന നന്പരില്‍ ബന്ധപ്പെടുക.