കൊറോണ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി രോഗ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു വീടുകളിലും, ആശുപത്രികളിലും കഴിയുന്നവരെ നിരീക്ഷിക്കാൻ ജില്ലാ സൈബർ സെല്ലിൽ സംവിധാനം നിലവിൽ വന്നു. കൊറോണ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഐസോലേഷനിൽ കഴിയുന്ന ആളുകളെ ഏത് സമയത്തും നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ സാധിക്കും.
നിരീക്ഷണത്തിൽ ഇരിക്കുന്ന ആളുകൾ അവർ താമസിക്കുന്ന പ്രദേശത്തുനിന്ന് പുറത്തുകടന്ന് മറ്റെവിടെയെങ്കിലും യാത്ര ചെയ്താൽ ആ നിമിഷം തന്നെ സൈബർ സെല്ലിലുള്ള ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയും, ജില്ലാ പോലീസ് കൊറോണ സെല്ലിനും ജില്ലാ പോലീസ് മേധാവിക്കും സന്ദേശം ലഭിക്കും.
ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്ന ആളുകളുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ് പോലീസിന് വിവരം ലഭിക്കുന്നത്. ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ പരിപാടികളിൽ പങ്കെടുക്കുകയോ, പൊതു ഇടങ്ങളിൽ പോകുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.