പൂനൂർ : കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനിൽക്കുന്നതി നാൽ മുൻകരുതലിന്റെ ഭാഗമായി പൂനൂർ   ദേശീയ  ആയുർവേദിക്  ഫാർമസി  ഫാക്ടറി  2020 മാർച്ച്  22 മുതൽ  31 വരെ പ്രവർത്തനം നിർത്തിവെച്ചു. 

ജില്ലയുടെ  വിവിധ  ഭാഗങ്ങളിലുള്ള  നൂറോളം  സ്റ്റാഫ്  ഒരേ  സമയം  വർക്ക്  ചെയ്യുന്ന  സാഹചര്യത്തിലാണ് കേന്ദ്ര - സംസ്ഥാന  ഗവണ്മെന്റുകളുടെ  നിർദ്ദേശങ്ങൾക്ക്  അനുസൃതമായ  തീരുമാനം. പൊതുജനങ്ങളുടെ സൗകര്യാർത്ഥം  മരുന്ന്  വില്പന  കേന്ദ്രങ്ങൾ  തുറന്ന്  പ്രവർത്തിക്കുന്നതാണ്.