Trending

കോവിഡ്-19; സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശികളാണ്.ആറ് പേർ കാസർകോടുള്ളവരും, ഒരാൾ പാലക്കാട് സ്വദേശിയുമാണ്.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകിച്ചവരുടെ എണ്ണം 40 ആയി.


സംസ്ഥാനത്ത് 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 44165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലുമാണുള്ളത്.
ഇന്ന് മാത്രം 56 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5570 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. 3436 സാംപിൾ പരിശോധനയ്ക്കയച്ചു. 2393 എണ്ണം നെഗറ്റീവ്. ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കാസർകോടിന്റെ കാര്യം വിചിത്രമാണ്. വൈറസ് ബാധിച്ചയാൾ കരിപ്പൂര്‍ വിമാനം ഇറങ്ങി അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസർകോടെക്കു പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ഫുട്ബോൾ, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തു. അദ്ദേഹം ഒട്ടേറ സഞ്ചരിച്ചു. കാസർകോട് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽ കാണുന്നത്. കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. 

എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണ്.കാസർകോട് ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകൾ മുഴുവനായും അടയ്ക്കും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസര്‍കോട് വേണം. ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ:

കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

▪കൊച്ചിയിൽ 5 പേര് വിദേശികൾ.
▪കാസർകോട് 6 പേര്
▪പാലക്കാട്‌ ഒരാൾ
▪44165 പേര് നിരീക്ഷണത്തിൽ.
▪40 പേര് ആശുപത്രിയിൽ ചികിത്സയിൽ.
▪225 പേര് വീടുകളിൽ ചികിൽസ.
▪സാമ്പിൾ പരിശോധന..2800 പേർക്ക് നെഗറ്റീവ്.
▪കൊച്ചിയിൽ ബ്രിട്ടീഷ് പൗരന്മാർക്കാണ് കോവിഡ് 19.


▪കാസർകോട്, മഞ്ചേശ്വരം MLA  മാർ കോവിഡ് 19..നിരീക്ഷണത്തിൽ.

കാസർകോട് കനത്ത ജാഗ്രത യിൽ..ദുബായ്‌ൽ നിന്നും എത്തിയ കോവിഡ് സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ചത് അനവധി പ്രദേശങ്ങളിൽ..റൂട്ട് മാപ്പ് തയ്യാറാക്കുന്നു. സംഗതി രൂക്ഷം എന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഞായറാഴ്ച ജനത കർഫ്യു..കേരളം സഹകരിക്കും.

കാസർകോട് ജില്ലയിൽ കർശന നിയന്ത്രണം.നാളെ മുതൽ കാസർകോട് കനത്ത പരിശോധന.

കേരളത്തിൽ സർക്കാർ ഓഫീസുകൾ  ശനി ഞായർ അടച്ചിടും..

കേരളത്തിൽ ഞായറാഴ്ച മുതൽ ഹോട്ടൽ അടച്ചിടും.
കടകൾ രാവിലെ 11 മുതൽ വൈകുന്നേരം  5 വരെ തുറക്കാൻ പാടുള്ളൂ. അത് ബിവറേജസ് ബാറുകൾക്കും ബാധകം.

സംസ്ഥാന സർക്കാർ കൂടുതൽ ജാഗ്രത യിൽ.
പൊലീസിന് കൂടുതൽ ഉത്തരവാദിത്വം.

ഞായറാഴ്ച KSRTC ഇല്ല.

ക്ലബ്ബും ബാറും മദ്യ ശാലയും ആരാധന കേന്ദ്രങ്ങളും ഞായറാഴ്ച അടക്കും.

പൊതു ഗതാഗതം..റോഡും മെട്രോയും രണ്ടു നാൾ ബ്ലോക്ക് ചെയ്യും.

സ്‌കൂൾ അധ്യാപകർ നാളെ മുതൽ സ്‌കൂളിൽ വരേണ്ട.

ആപത്തിലേക്ക് നീങ്ങിയാൽ കർശന നിയമങ്ങൾ കേരളത്തിൽ വരുത്തും എന്നു മുഖ്യമന്ത്രി.

കേരളത്തിൽ 14 ദീർഘ ദൂര ട്രെയിൻ ക്യാൻസൽ ചെയ്തു.

കേരളത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ചിലർ സമൂഹത്തിൽ ഇറങ്ങിയവർ..ധാരാളം പേർ..പോലീസ് വിലക്ക് ലംഘിച്ചവരെ 23 ലേറെ പേര് അറസ്റ്റിൽ.

കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ധാരാളം സർക്കാർ ഉദ്യോഗസ്ഥർ ക്ക് 14 ദിവസം അവധി നൽകി.

റവന്യു റിക്കവറി ഒരാഴ്ചത്തേക്ക് ഇല്ല.

ശബരിമല ചടങ്ങുകൾ മാറ്റി.

കേരളത്തിന്റെ തമിഴ്നാട്, കർണാടക അതിർത്തികൾ അടച്ചു റോഡ് ഗതാഗതം മുടങ്ങി എന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജം..അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്..രോഗം പരിശോധന യും തുടരുന്നു എന്നു മുഖ്യമന്ത്രി. നിയന്ത്രണം വഴി മാത്രം വാഹനങ്ങൾ കടത്തി വിടും.

മത ചടങ്ങുകൾ , നിയമം ആരും പാലിക്കുന്നില്ല...കർശന നടപടികൾ നാളെ മുതൽ..
അറസ്റ്റ് ചെയ്യേണ്ടി വന്നാൽ ചെയ്യും.

ജനങ്ങൾ നിയന്ത്രണം പാലിക്കാത്തത് കൂടുതൽ രൂക്ഷമായ അവസ്ഥയിലേക്ക് എന്നു മുഖ്യമന്ത്രി. അതിനാൽ നാളെ മുതൽ പോലീസ് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.

പെട്രോൾ പമ്പ് അടച്ചിടും എന്ന വാർത്ത വ്യാജം.

വിദേശത്ത് നിന്ന് വന്നവർ 14 ദിവസം വീട്ടിൽ നിന്ന് ഇറങ്ങാരുത്.വീട്ടുകാരുമായും അകലം പാലിക്കണം.സമൂഹത്തിൽ ഇറങ്ങിയാൽ അറസ്റ്റ്.

പൊതു ചടങ്ങ്, മത ചടങ്ങ്, ഉത്സവം, വിവാഹം , സിനിമ തിയേറ്റർ എല്ലാത്തിനും നിരോധനം തുടരും..

നാം ഒരുമിച്ചു ഈ വൈറസിനെ തുരത്തുക..ഏവരും സഹകരിക്കുക..എന്നു മുഖ്യമന്ത്രി.

Break the chain
കൈകൾ, ശരീരം വൃത്തിയായി സൂക്ഷിക്കാം..
Previous Post Next Post
3/TECH/col-right