കോഴിക്കോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചവർക്കെതിരെ കേസെടുത്തു. മുക്കം പൊലീസാണ് കാരശേരി സ്വദേശികള്‍ക്കെതിരെ കേസെടുത്തത്.കാരശേരി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. 

 

നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിന് ആലുവയിലും പെരുമ്പാവൂരിലും ഒരോ കേസ് വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിര്‍ദേശം ലംഘിച്ച മുടവന്തേരി സ്വദേശിക്കെതിരെ നാദാപുരം പൊലീസും കേസെടുത്തു

രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടുന്നവരോട് സ്വന്തമായി നിരീക്ഷണത്തിലിരിക്കണമെന്ന സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം മറികടന്നതിനാണ് കേസുകള്‍ എടുത്തിരിക്കുന്നത്.