Trending

നിയന്ത്രണ നടപടികൾ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; ഇന്നു മാത്രം 97 കോവിഡ് ബാധിതര്‍

ഗൾഫിൽ യാത്രാവിലക്കും നിയന്ത്രണവും കൂടുതൽ കർശനം.താമസ വിസയുള്ള വിദേശികൾക്കും യു.എ.ഇയിൽ പ്രവേശന വിലക്ക്. ഞായറാഴ്ച മുതൽ വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത് പ്രവാസികളെ കൂടുതൽ വലയ്ക്കും. ഗൾഫിൽ 97 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി.


രാജ്യത്തിനു പുറത്തുള്ള എല്ലാ വിദേശികൾക്കും യു.എ.ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്നലെ ഉച്ചയോടെ പ്രാബല്യത്തിലായി.രണ്ടാഴ്ചക്കാലത്തേക്കാണ് വിലക്ക്.രോഗ വ്യാപനം തുടർന്നാൽ വിലക്ക് വീണ്ടും നീളും.എല്ലാതരം വിസകളും വർക്ക് പെർമിറ്റുകളും തടഞ്ഞിരിക്കെ, യു.എ.ഇയും സമ്പൂർണ യാത്രാവിലക്കിലേക്കാണ് നീങ്ങുന്നത്. 

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എല്ലാ സ്വദേശികളും യു.എ.ഇയിലേക്ക് മടങ്ങി.സൗദി, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ യാത്രാവിലക്ക് ഇതിനകം നിലവിൽ വന്നു. ബഹ്റൈൻ വിമാന സർവീസുകൾ നിജപ്പെടുത്തി. ഇന്നലെ മുതൽ വിദേശികൾക്ക് ഒമാനും വിലക്ക് ഏർപ്പെടുത്തി.

6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയിൽ മൊത്തം രോഗികളുടെ എണ്ണം 274 ആയി. യു.എ.ഇയിൽ 27 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ എണ്ണം 140 ആയി. ബഹ്റൈനിൽ 22 പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ എണ്ണം 177 ൽ എത്തി. കുവൈത്തിൽ ഇന്ന് 6 കേസുകൾ കൂടിയായതോടെ എണ്ണം 148 ആയി. ഒമാനിൽ 6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ എണ്ണം എണ്ണം 39 ആയി. ഖത്തറിൽ പുതിയ രോഗികളില്ല. 452 പേർക്കാണ് ഇവിടെ രോഗം ഉറപ്പിച്ചത്.

രണ്ടാഴ്ച ഗാാർഹിക നിരീക്ഷണം നിർദേശിക്കപ്പെട്ടവർ അതു ലംഘിച്ചാൽ കടുത്ത നടപടി ഉണ്ടാകും. ഭക്ഷ്യസ്ഥാപനങ്ങളും ഫാർമസികളും ഒഴികെ കടകേമ്പാളങ്ങൾ അടച്ചും സൗദിയും കുവെത്തും ഖത്തറും മുൻകരുതൽ ശക്തമാക്കിയത്. 

ഗൾഫിൽ ഏറെക്കുറെ എല്ലാ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും പ്രാർഥനകൾ നിർത്തി. ബഹ്റൈനിൽ പള്ളികളിൽ ജുമുഅ നമസ്കാരം ഒഴിവാക്കി. രാജ്യത്ത് വിസ ഓൺ അറൈവൽ സംവിധാനവും പിൻവലിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യു.എ.ഇയില്‍ നിന്ന് മടക്കി അയച്ച യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യു.എ.ഇയില്‍ നിന്ന് മടക്കി അയച്ച യാത്രക്കാരുടെ പ്രതിഷേധം. വിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ ഇറങ്ങാന്‍ കഴിയാതെ മടങ്ങിയതോടെയാണ് എയര്‍ ഇന്ത്യ യാത്രക്കാരുടെ പ്രതിഷേധം. 120ഓളം യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Previous Post Next Post
3/TECH/col-right