കൊച്ചിയിൽ അഞ്ച് പേർക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയ വിദേശസഞ്ചാരികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നാറിൽ നിന്നെത്തിയ 17 അംഗ ടൂറിസ്റ്റ് സംഘത്തിലുൾപ്പെടുന്നവരാണ് ഇവർ. 

സംഘത്തിലെ 12 പേരുടെ സാംപിൾ പരിശോധനാഫലം നെഗറ്റീവ് ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ഇവർ ഉള്ളത്.
മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ നിന്നാണ് ഇവർ കൊച്ചിയിലെത്തിയത്. 

രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയിൽ പ്രായമുള്ളവരാണെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു.

നേരത്തെ ഇവരെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.