മടവൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും മാർച്ച് 10 മുതൽ അടഞ്ഞുകിടക്കുകയാണ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വാർഷിക മൂല്യനിർണയം കൂടി ഒഴിവാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഈ അധ്യായന വർഷം നേടിയ ശേഷികൾ ദൃഢപെടുത്തുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി ഒരു ഓൺലൈൻ മാതൃകാപരീക്ഷ സംവിധാനമാണ് മടവൂർ എ യു പി സ്കൂൾ ആവിഷ്കരിക്കുന്നത്.


അധ്യാപകർ തയ്യാറാക്കിയ വിവിധ വിഷയങ്ങളുടെ ചോദ്യപേപ്പർ വാട്സാപ്പ് വഴി രക്ഷിതാക്കളിൽ എത്തിക്കുകയും രക്ഷിതാവിൻ്റെ മേൽനോട്ടത്തിൽ കുട്ടി വീട്ടിലിരുന്ന് പരീക്ഷയെഴുതി ഉത്തരക്കടലാസ് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. മാർച്ച് 23 മുതൽ 31 വരെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.രക്ഷിതാവിനും കുട്ടിക്കും സൗകര്യമാകുംവിധം സമയം തെരെഞ്ഞെടുക്കാം. പരീക്ഷക്ക് ശേഷം ഉത്തര പേപ്പർ മാതാപിതാക്കൾ തന്നെ സൂക്ഷിക്കണം

പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ്, എം പി രാജേഷ്, വി ഷക്കീല, എം വിജയകുമാർ, കെ ഫാറൂഖ് ,എം കെ നൗഷാദ് എന്നിവർ നേതൃത്വം നൽക്കും