റിയാലിറ്റി ഷോ മത്സരാര്‍ഥി രജിത്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് 19 നിയന്ത്രണങ്ങള്‍ മറികടന്ന് രജിത്കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയിരുന്നു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
റിയാലിറ്റി
ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന് വിലക്ക് ലംഘിച്ച്
വിമാനതാവളത്തിൽ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം
പ്രതി.
അധ്യാപകൻ കൂടിയായ രജിത് കുമാർ ഏതാനും വിദ്യാർഥികളെ മൊബൈൽ ഫോണിൽ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാർഥികൾ മറ്റ് കുട്ടികളെ വിളിച്ചു. ഒമ്പത് മണിയോടെ ഇവർ ഒത്തുകൂടിയപ്പോഴാണ് വിമാനതാവളത്തിലെ പൊലീസുകാർ വിവരമറിയുന്നത്.
പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു.
ആലുവയിൽ ലോഡ്ജിലായിരുന്നു സംഭവശേഷം രജിത്കുമാര്‍ തങ്ങിയിരുന്നത്. അന്വേഷണം തുടങ്ങിയതോടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഇയാൾ കടന്നു കളഞ്ഞു. കേസില്‍ ഇന്നലെ രണ്ട് പേരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:
KERALA