Trending

മദ്യ ലഹരിയില്‍ യുവതിയെ ശല്യം ചെയ്യുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍

നരിക്കുനി: മദ്യ ലഹരിയില്‍ യുവതിയെ ശല്യം ചെയ്യുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്തയാളെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കണ്ണിപ്പൊയില്‍ ചേലക്കോത്ത് രാധാകൃഷ്ണന്‍(48) ആണ് പിടിയിലായത്. 





വെള്ളിയാഴ്ച വൈകിട്ട് നരിക്കുനി ബസ്റ്റാന്റിലായിരുന്നു സംഭവം.മാനഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ പരാതിക്കാരിയുടെ പുറത്ത് കൈമുട്ട് കൊണ്ട് തട്ടുകയും ആളുകള്‍ കേള്‍ക്കേ അസഭ്യം പറയുകയും ബൈക്കില്‍ കയറിയ പരാതിക്കാരിയെയും ഭര്‍ത്താവിനെയും മകനെയും ബൈക്ക് മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 


പോലീസ് എത്തി ഏറെ പണിപെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

Previous Post Next Post
3/TECH/col-right