മടവൂർ :മടവൂർ എ യു പി സ്കൂൾ 2020 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ലീഗ്  മത്സരങ്ങൾ പരപ്പാറ ടർഫ് സ്റ്റേഡിയത്തിൽ ആവേശകരമായ സമാപനം .അഞ്ച്, ആറ്, ഏഴ്, ക്ലാസുകളിലെ  മുഴുവൻ ഡിവിഷനുകളെയും പ്രതിനിധീകരിച്ച് വിവിധ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

ഭാവി താരങ്ങളെ കണ്ടെത്തി പ്രോത്സാഹനം നൽകാൻ ഉദ്ദേശിച്ചാണ് ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ്  ടി.കെ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മടവൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ഹസീന ടീച്ചർ ഉദ്ഘാടനം ചെയ്തു. 


പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ് മാസ്റ്റർ .എം പി രാജേഷ് ,കെ ടി ശമീർ, എം മുഹമ്മദലി, റിയാസ്, അശ്വിൻ ഷ രത്ത്, കെ മുഹമ്മദ് ഫാറൂഖ് ,ഹുസൈൻ കുട്ടി എന്നിവർ  സംസാരിച്ചു.