കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിവന്നിരുന്ന ശഹീന്‍ ബാഗ് സക്വയര്‍ സമരപരിപാടി താല്‍ക്കാലികമായി അവസാനിപ്പിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ത്തിവയ്ക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.


നാല്‍പതാം നാളിലാണ് സമരത്തിന് താല്‍ക്കാലികമായി അവസാനം കുറിക്കുന്നത്. തുടര്‍ന്നും അവസാന വിജയം വരെ പോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.