Trending

കുരങ്ങ് പനി; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

വയനാട് ജില്ലയിൽ കുരങ്ങിന്റെ മരണം റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച്  പറയുന്ന മാ‍ർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.

  1. കുരങ്ങുകളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെയും വനംവന്യജീവിവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരെയും വിവരം അറിയിക്കേണ്ടതാണ്.
  2.  എല്ലാവിധ സുരക്ഷാസന്നാഹങ്ങളോടും കൂടി പോസ്റ്റ്മോർട്ടം നടത്തി സാമ്പിളുകൾ ശേഖരിച്ച് ഉന്നതലാബിലേക്ക് പ്രത്യേക ദൂതൻ വശം അയയ്ക്കേണ്ടതാണ്.
  3. വനയോര മേഖലയിലും കുരങ്ങുകളുടെ മരണം ഉണ്ടായ മേഖലയിലും മൃഗങ്ങളെ മേയാൻ വിടുന്നത് തടയുക.
  4. വനമേഖലയിൽനിന്നും മൃഗങ്ങൾക്കുള്ള പച്ചില തീറ്റശേഖരിക്കുന്നത് വിലക്കുക.
  5. കുരങ്ങുകളുടെ മൃതശരീരം ശരിയായ സുരക്ഷാ ആവരണമില്ലാതെ പൊതുജനങ്ങൾ കൈകാര്യം ചെയ്യാനിടവരുന്ന സാഹചര്യം കർശനമായും ഒഴിവാക്കുക.
  6. കുരങ്ങുകളുടെ മൃതശരീരം കാണപ്പെട്ട വനമേഖലയിൽ മേയാൻ പോയിരുന്ന മൃഗങ്ങൾ തിരികെയെത്തുമ്പോൾ ബാഹ്യപരാദങ്ങൾ നശിപ്പിക്കുന്നതിനുള്ള മരുന്നുകൾ സ്പ്രേചെയ്ത് വനമേഖലയിൽ നിന്നും മൃഗങ്ങളുടെ ശരീരത്ത്പ്രവേശിച്ചിരിക്കുവാനിടയുള്ള ബാഹ്യപരാദങ്ങളെ പൂ‍ണ്ണമായും നശിപ്പിക്കുന്നതിന് കർഷകർക്ക് നിർദ്ദേശം നൽകുക.
  7. കുരങ്ങുകളുടെ മൃതശരീരം കാണപ്പെട്ട സ്ഥലത്തും ചുറ്റിനുമുള്ള 50മീറ്റ‍ർ സ്ഥലത്തും പരാദനാശിനി തളിക്കുന്നതിനും നിയന്ത്രിത ജ്വലനംനടത്തി പരാദങ്ങളെയും ലാ‍ർവ്വകളെയും നശിപ്പിക്കുന്നതിന് വനംവകുപ്പിന് നിർദ്ദേശം നൽകുക.
  8. കുരങ്ങുകളുടെ മരണം, ബാഹ്യപരാദങ്ങളുടെ സാന്നിദ്ധ്യം എന്നിവ സംബന്ധിച്ച് സർവയിലൻസ് നടത്തുന്നതിന് ജില്ലാ എപിഡെമിയോളജിസ്റ്റിന് നിർദ്ദേശം നൽകുക.
  9. വനത്തിനുള്ളിൽ വന്യജീവികളുടെ രോഗം, മരണം എന്നിവ സംബന്ധിച്ച് ഡിസീസ് ഇൻവെസ്റ്റിഗേഷന് പോകുന്ന മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവ‍ർ നി‍ര്‍ബന്ധമായും ലോംഗ്കോട്ട്, ഗംബൂട്ട്, ഹെഡ്ക്യാപ്പ് എന്നിവ ധരിക്കുന്നതിനും അനാവൃതമായ ശരീരഭാഗങ്ങളിൽ ഇൻസെക്റ്റ്റിപ്പലന്റ് ലേപനം തേയ്ക്കുന്നതിനും നിർദ്ദേശം നൽകുക.
  10. വനയോരമേഖലയിലെ കർഷകർക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് നിർദ്ദേശം നൽകുക.
  11. വനത്തിനുള്ളിൽ പ്രവേശിച്ച് തിരികെയെത്തുന്ന ഉദ്യോഗസ്ഥർ വസ്ത്രങ്ങൾ ശരിയായ വിധത്തിൽ പരാദവിമുക്തമാക്കി അണുനാശിനി തളിച്ച്ശുചിയാക്കുന്നതിനും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നതിനും നിർദ്ദേശം നൽകുക.
  12. ഏപ്രിൽ മാസം വരെ അതീവ ജാഗ്രത തുടരുക.
  13. വനമേഖലയിൽ പ്രവേശിച്ചവരോ, വനയോര മേഖലയിലുള്ളവരോ ആയ ആളുകൾക്ക് കടുത്തപനി,വയറിളക്കം,ശർദ്ദിൽ, രക്തസ്രാവം, തലവേദന, മതിഭ്രമം തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ആരോഗ്യവകുപ്പ് ഹോസ്പിറ്റലുകളിൽ പരിശോധനയ്ക്ക് പോകുന്നതിന് നിർദ്ദേശം നൽകുക.


Previous Post Next Post
3/TECH/col-right