Trending

ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും പ്രക്ഷേപണ വിലക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തതിനു കേരളത്തിലെ രണ്ടു മലയാളം ചാനലുകള്‍ക്ക് പ്രക്ഷേപണ വിലക്ക്. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നിവയ്ക്കാണു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ 48 മണിക്കൂറാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ ഇരു ചാനലുകളിലെയും വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും നിലച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂട്യൂബ് സ്ട്രീമിങും തടസ്സപ്പെട്ടിട്ടുണ്ട്.മാർച്ച് 6 രാത്രി 7.30 മുതൽ മാർച്ച് 8 രാത്രി 7.30 വരെ ചാനലുകൾ ലഭ്യമാകില്ല.




കലാപം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ കേന്ദ്ര വാര്‍ത്താവിതരണം മന്ത്രാലയം നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികള്‍ക്ക് വിലക്കേര്‍പ്പെടുത്തണെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങള്‍ക്കെതിരേ സംഘപരിവാരം നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ കലാപമുണ്ടായപ്പോള്‍ അക്രമസംഭവങ്ങളെ കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇവ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരു ചാനലുകള്‍ക്കും നേരത്തേ നോട്ടീസ് ലഭിച്ചതായാണു വിവരം. എന്നാല്‍, ചാനലുകള്‍ നല്‍കിയ വിശദീകരണം തള്ളിയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.




Previous Post Next Post
3/TECH/col-right