Trending

താക്കോൽ സൂക്ഷിപ്പുകാർ

പൂളപ്പൊയിലെ കിണറ്റിൽ നിന്ന് വെള്ളം കുടിക്കാത്ത  പൂർവ വിദ്യാർത്ഥികൾ GMUP സ്കൂളിൽ പഠിച്ചിട്ടുണ്ടാകില്ല എന്നു പലപൂർവ വിദ്യാർത്ഥികളും പറയുന്നത് കേട്ടിട്ടുണ്ട്. ഇനി  മെയ് ഫ്ലവർ ടീം പറയും... പൂളപ്പൊയിൽ കുടുംബം സംഭാവന ചെയ്ത വിജ്ഞാനത്തിന്റെ തെളിനീരുറവ നുകരാത്ത ഒരു വിദ്യാർത്ഥിയും ഇനി GMUP സ്കൂളിൽ ഉണ്ടാകില്ല എന്ന്. കാരണം,സ്ക്കൂളുമായി എന്നും വൈകാരിക ബന്ധം കാത്തു സൂക്ഷിക്കുന്ന
സ്കൂളിന്റെ ഈ ''താക്കോൽ സൂക്ഷിപ്പുകാർ'' ഇന്ന് ടീം മെയ് ഫ്ലവറിന്റെ 'പുസ്തകക്കുറിക്കല്യാണം' പരിപാടിക്ക് വേണ്ടി സംഭാവന ചെയ്തത് 20000 രൂപയാണ്... 



ഇനി ഈ ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങൾ കൂടി നമ്മുടെ കുട്ടികൾക്ക് സ്വന്തം.., റഫറൻസ് ബുക്കുകളായും ഫിക്ഷനുകളായും ലേഖനങ്ങളായും...

കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗവും സ്ക്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഫാത്വിമ ഹജ്ജുമ്മ എന്ന 86 കാരി സ്‌ക്കൂൾ HM ന് ചെക്ക് കൈമാറി ചടങ്ങിൽ പിപി അബു മാസ്റ്റർ, സാലി മാസ്റ്റർ സിദ്ദീഖ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളും സ്ക്കൂളിലെ അധ്യാപരും പങ്കെടുത്തു.

സ്ക്കൂളിലെ ലൈബ്രറികൾ പൂളപ്പൊയിലെ തിരുമുറ്റത്തെ വറ്റാത്ത കിണർ പോലെ വിജ്ഞാനത്തിന്റെ തെളിനീർ കിനിയും....

ഈ മാതൃക പിൻ തുടർന്ന് വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രങ്ങളാകാൻ പുസ്തകങ്ങളുടെ പേമാരി സൃഷ്ടിക്കാൻ കുടുംബങ്ങളും സംഘടനകളും ഇനിയും വരും എന്ന് ടീം മെയ് ഫ്ലവറിന് ഉറപ്പുണ്ട്
കാരണം....


'' എളേറ്റിൽ വട്ടോളിക്കാർ അങ്ങനാണ്....''
Previous Post Next Post
3/TECH/col-right