Trending

ഇനി പരീക്ഷയെ പേടി വേണ്ട

വരുന്നത് പരീക്ഷക്കാലം... തമാശകൾക്കും കളികൾക്കും അവധികൊടുത്ത് അൽപ്പം ഗൗരവമായി പഠനത്തെ സമീപിക്കേണ്ട സമയമാണിതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഗൗരവമായ പരിഗണനയിൽനിന്ന് മാറി പരീക്ഷാപ്പേടി എന്ന തലത്തിൽ കാര്യമെത്തിയാൽ ഫലം വിപരീതമാകും. അമിതമായ ആശങ്കയും മനസ്സംഘർഷവും പരീക്ഷയെഴുത്തിനെ ബാധിക്കുകയും ചെയ്യും.


എല്ലാം പഠിച്ചിരുന്നു പക്ഷെ, ഒന്നും എഴുതാൻ പറ്റിയില്ല,..

പരീക്ഷാഹാളിലെത്തിയപ്പോൾ എല്ലാം മറന്നു പോയി...

തുടങ്ങിയ പരിദേവനങ്ങൾ നമ്മുടെ കുട്ടികൾ നിരന്തരം പറയാറുണ്ട്.

ഇനി പരീക്ഷയെ പേടി വേണ്ട





ഇങ്ങനെയുള്ള കുട്ടികൾക്കായി എളേറ്റിൽ വട്ടോളിയിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ  ഫോക്കസ് കോച്ചിംഗ് സെന്റർ ഫെബ്രുവരി 29 ശനിയാഴ്ച രാവിലെ 10 മണി മുതല്‍  അവബോധന ക്ലാസ് സംഘടിപ്പിക്കുന്നു.
 

9, 10 ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന How to face Exam എന്ന പരിപാടിയിൽ വാർഷിക പരീക്ഷകൾക്ക് തയാറെടുത്ത് നിൽക്കുന്ന 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പ്രമുഖ കൗൺസിലറും മനശാസ്ത്ര വിദഗ്ദനുമായ JC നിയാസ് കൊട്ടാരക്കോത്ത് നേതൃത്വം നൽകുന്ന സെഷനിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. 

പരിമിതമായ സീറ്റുകളിൽ കൂടി ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ തങ്ങളുടെ പേരുകൾ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ച് സീറ്റുകൾ ഉറപ്പിക്കുക

രജിസ്ട്രേഷന് വിളിക്കുക

86 06 58 6268
85 89 89 9801
85 89 89 9799
Previous Post Next Post
3/TECH/col-right