Trending

കൊടുവള്ളിയിൽ ഭരണഘടനക്ക് കാവലിരുന്ന് രാപകൽ സമരം: 29 ന്.അർദ്ധരാത്രിയിൽ വീടുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കും

കൊടുവള്ളി:പൗരത്വ നിയമത്തിനെതിരെ എംഎൽഎമാരുടെയും, നഗരസഭ കൗൺസിലർമാരുടെയും നേതൃത്വത്തിൽ കൊടുവള്ളി പൗരാവലി രാപകൽ സത്യാഗ്രഹവും വീടുകൾ ഉണർന്നിരിക്കലും നടത്തുന്നു.ഫെബ്രു 29 വൈകിട്ട് 5 മണി മുതൽ മാർച്ച് 1 രാവിലെ 5 വരെയാകും സമരം.രാഷ്ട്രീയ, സാമൂഹിക, മത, മാധ്യമ,സാംസ്കാരിക രംഗത്തെ പ്രമുഖർ
പങ്കെടുക്കുന്ന സത്യഗ്രഹംകൊടുവള്ളി ഓപ്പൺ എയർ സ്റ്റേജ് പരിസത്താണ് നടക്കുക.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, എം.കെ രാഘവൻ എം.പി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.


സ്വാതന്ത്രലബ്ധിയെ അനുസ്മരിക്കും വിധം നഗരസഭയിലെ മുഴുവൻ വീടുകളിലും അർദ്ധരാത്രിയിൽ  ഭരണഘടനയുടെ ആമുഖം വായിക്കും. കച്ചവട സ്ഥാപനങ്ങൾ മികച്ച ഓഫറുകൾ നൽകി പുലർച്ചെ 5 മണി വരെ തുറന്നിരിക്കും.
 


കുടുംബ ശ്രീചന്തകൾ, സ്റ്റാളുകൾ മെഡിക്കൽ ക്യാമ്പ് ,കലാപരിപാടികൾ,, ഗാനമേളകൾ, ലഘു നാടകം, ഒപ്പന, കോൽക്കളി, 'കായിക മൽസരങ്ങൾ തുടങ്ങിയവ ഉണ്ടാവും. 

കൊടുവള്ളിയിൽ നിന്ന് നഗരസഭയുടെ വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ ബസ്സ് സർവീസും ഉണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എ.പി മജീദ്, കെ.ബാബു എന്നിവർ അറിയിച്ചു.
Previous Post Next Post
3/TECH/col-right