Trending

SSLC കെമിസ്ട്രി റിവിഷന്‍ ക്ലാസ് എളേറ്റില്‍ വട്ടോളിയില്‍

രസതന്ത്രം രസകരം വിസ്മയമായി ഫസൽ സഖാഫി

കോപ്പറും സൾഫേറ്റും സന്തോഷത്തോടെ കുടംബജീവിതം നയിക്കുകയാണ്.. അപ്പോഴാണ് കോപ്പറിനേക്കാൾ മൊഞ്ചനായ ഇരുമ്പ് സൾഫേറ്റിനെ നോക്കി ചിരിച്ചത്... ഇരുമ്പിനെ കണ്ടപ്പോൾ സൾഫേറ്റിന്റെ മനസ്സിലൊരു...... ക്ലാസ്സിൽ കൂട്ടച്ചിരിയും ആവേശവും. ഇതാണ് ആദേശ രാസപ്രവർത്തനം... ഇത് ഫസൽ സഖാഫിയുടെ കെമിസ്ട്രി ക്ലാസ് റൂമാണ്.
    

  
കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശി ഫസൽ സഖാഫി ഇന്ന് വിദ്യാർത്ഥികൾക്കിടയിൽ താരമാണ്. പഠിക്കാൻ ഏറെ പ്രയാസപ്പെടുന്ന കെമിസ്ട്രി വളരെ ലളിതമായും രസകരമായും അവതരിപ്പിക്കുന്നതിൽ ഇദ്ദേഹത്തിന്റെ മിടുക്ക് ഒരു അത്ഭുതം തന്നെയാണ്. പെട്ടെന്ന് മനസ്സിലാകാൻ ചില കുറുക്കു വഴികളും വിചിത്രമായ ക്യാപ്സ്യൂൾ മോഡലുകളും കൗതുകം ജനിപ്പിക്കുന്ന ഉദാഹരണങ്ങളും വശ്യമായ അവതരണ ശൈലിയും എല്ലാം ഈ അധ്യാപകനെ വിത്യസ്തനാക്കുന്നു.
     

ജില്ലക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് ക്ലാസ്സുകൾ ഇതിനകം നടന്ന് കഴിഞ്ഞു. സ്കൂളുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകളും മറ്റും സംഘടിപ്പിക്കുന്ന സ്‌പെഷ്യൽ ക്യാമ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്നു ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ.


ഫെബ്രുവരി  26 ബുധനാഴ്ച രാവിലെ  9 മണി മുതല്‍ എളേറ്റില്‍  ഫോക്കസ് ഓഡിറ്റോറിയത്തില്‍ വെച്ച് പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ ക്ക്  വേണ്ടി സംഘടിപ്പിക്കുന്ന ഫസല്‍ സഖാഫി യുടെ  കെമിസ്ട്രി  ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടുക:
☎  86065 86268 . 85 89 899 769 , 85 89 899 801
Previous Post Next Post
3/TECH/col-right