Trending

അൽബിർ അധ്യാപിക അവാർഡ്; ഹഫ്സത്ത് കെ മെൻറർ ഓഫ് ദ ഇയർ

കോഴിക്കോട്: 2019 - 2020 വർഷത്തെ അൽബിർ അധ്യാപിക അവാർഡുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന  കോഡിനേറ്റേഴ്സ് മീറ്റിൽ അൽബിർ കൺവീനർ ഉമർ ഫൈസി മുക്കമാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2017 മുതൽ 2019 വരെ കാലയളവിലെ സേവനങ്ങൾ പരിഗണിച്ചാണ് അപേക്ഷകരിൽ നിന്ന്  മികച്ച അധ്യാപികമാരെ തിരഞ്ഞെടുത്തത്. 

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ദാറുൽ അസ്ഹർ അക്കാദമി അൽബിർ സ്കൂളിലെ പ്രധാനാധ്യാപിക ഹഫ്സത്ത് കെ മെൻറർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. പത്ത് അധ്യാപികമാർ ബെസ്റ്റ്മെൻ്റെഴ്സ് അവാർഡിന് അർഹരായി.
 

അക്കാദമിക് പെർഫോർമൻസ്, പാഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ലീഡർഷിപ്പ്, നിർമാണാത്മകത, രക്ഷകർതൃ - മാനേജ്മെൻറ് ബന്ധം, ഗൃഹസന്ദർശനം, സംഘാടനം, സമർപ്പണം തുടങ്ങിയ ബഹുമുഖ സിദ്ധികൾ വിലയിരുത്തിയാണ് അക്കാദമിക് ബോർഡ് മികവുകൾ കണ്ടെത്തിയത്.
 

യഥാക്രമം ബെസ്റ്റ് മെൻറർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ: സബീദ ചിനക്കൽ, ജലീല പെടയങ്ങോട്, സൈനബ സീത്തയിൽ പൊയിൽ, ജുവൈരിയ പാറക്കടവ്, റൈഹാനത്ത് മൂന്നാക്കൽ,ഹഫ്സത്ത് എsച്ചാക്കൈ, ഷംല കാഞ്ഞിരാട്ടുതറ, ഹാഫിസ തസ്നീം കൊടിയുറ, ഫസീല ഇ. കെ ചിനക്കൽ, സിനിയ്യ കുറ്റാളൂർ.

16 അധ്യാപികമാർ ബെസ്റ്റ് പെർഫോമൻസിനുള്ള പട്ടികയിൽ ഇടം നേടി.



അൽബിർ ടാലൻറ് ടെസ്റ്റ്: ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കേരളത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചു വരുന്ന അൽബിർ വിദ്യാലയങ്ങളിലെ അധ്യാപികമാർക്കായി നടത്തിയ ടാലൻ്റ് ടെസ്റ്റിൻ്റെ ഫലം അൽ ബിർ ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിനു പുറമെ കർണാടകയിലും സലാലയിലുമാണ് പരീക്ഷ നടന്നത്. പ്രീ പ്രൈമറി വിഭാഗത്തിൽ 700 അധ്യാപികമാരും പ്രൈമറിയിൽ 21 പേരും പരീക്ഷ എഴുതി. പ്രീസ്കൂൾ വിഭാഗത്തിൽ അഞ്ച് പേർ എ ഗ്രേഡും 24 പേർ ബി പ്ളസ്സ് ഗ്രേഡും 124 പേർ ബി ഗ്രേഡും കരസ്ഥമാക്കി.

പ്രീ പ്രൈമറി അധ്യാപികമാരിൽ പാലക്കാട് ജില്ലയിലെ കീഴ്മുറി മുസ്ലിം ജമാഅത്ത് അൽബിറിലെ ഹഫ്സത്ത് .കെ ഒന്നാം റാങ്കും, കാളമ്പാറ മമ്പഉൽ ഉലൂം അൽ ബിറ്ലെ ഫാരിഷ രണ്ടാം റാങ്കും നേടി. കീഴ്മുറി അൽ ബിർലെ ഉമ്മുസൽമ പി, മലപ്പുറം ജില്ലയിലെ വടക്കാങ്ങര അൽ ബിർലെ സമീന പി എന്നിവർ മൂന്നാം റാങ്ക് പങ്കിട്ടു.

പ്രൈമറി വിഭാഗത്തിൽ ഒരു എ ഗ്രേഡും രണ്ട് ബി പ്ലസ്, ആറ് ബി എന്നിങ്ങനെയാണ് ഫലം. വടകര ബുസ്താനുൽ ഉലൂം അൽബിർലെ കമറുന്നിസ ഒന്നാം റാങ്കും മഹ്റുഫ എം മൂന്നാം റാങ്കും കരസ്ഥമാക്കി. മലപ്പുറം ജില്ലയിലെ പൂവത്തി പൊയിൽ മുഹിമ്മാത്തുൽ ഇസ്ലാം അൽ ബിർ ലെ സലീന പി രണ്ടാം റാങ്ക് നേടി.
Previous Post Next Post
3/TECH/col-right