Trending

ജനസേവനത്തിന് സൈനുൽ ആബിദീൻ തങ്ങൾക്ക് സർക്കാറിൻ്റെ ആദരം.

മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ സൈനുൽ ആബിദീൻ തങ്ങൾ സംസ്ഥാന സർക്കാറിൻ്റെ പഞ്ചായത്ത് വകുപ്പിൻ്റെ ആദരം ഏറ്റുവാങ്ങി. 


കാൽ നൂറ്റാണ്ടുകാലം ജനപ്രതിനിധി എന്ന നിലയിൽ നാടിനും, സമൂഹത്തിനുമായി അദ്ദേഹം നടത്തിയ നിസ്വാർത്ഥ  സേവനം മുൻനിർത്തിയാണ് സർക്കാർ ആദരിച്ചത്.

വൈത്തിരിയിൽ നടക്കുന്ന പഞ്ചായത്ത് ദിനാചരണ പരിപാടിയിൽ വെച്ച് തദ്ദേശവകുപ്പ് മന്ത്രി എ.സി.മൊയ്തീൻ്റെ സാനിധ്യത്തിൽ ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്ന് സൈനുൽ ആബിദീൻ തങ്ങൾ സർക്കാറിൻ്റെ ഉപഹാരം ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right