Trending

നരിക്കുനിയിൽ ട്രാഫിക് പരിഷ്‌കാരത്തിന് മികച്ച തുടക്കം

നരിക്കുനി:അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ വാഹന പാർക്കിങ് പരിഷ്കാരത്തിന്‌ ആദ്യദിവസം മികച്ച പ്രതികരണം. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസത്തേക്കാണ് പരിഷ്കാരം നടപ്പാക്കുന്നത്. പൂനൂർ റോഡ് ജങ്ഷൻ മുതൽ ബസ്‌സ്റ്റാൻഡ്‌ വരെയും ഇരുവശത്തും നന്മണ്ട-പടനിലം റോഡിൽ കൃഷിഭവൻ മുൻവശം മുതൽ എസ്.ബി.ഐ. വരെയും കുമാരസ്വാമി റോഡിൽ ജങ്ഷൻ മുതൽ മിനി ബൈപ്പാസ്തുടങ്ങുന്നിടംവരെയും നരിക്കുനി മടവൂർമുക്ക് റോഡിൽ പടനിലം ജങ്ഷൻ മുതൽ സ്വകാര്യ ക്ലിനിക്ക് വരെ ഇരുവശത്തും പാർക്കിങ്‌ നിരോധിച്ചിട്ടുണ്ട്.


എന്നാൽ കടയുടമയുടെ ഉത്തരവാദിത്വത്തിൽ കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതുവരെ ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യാൻ അനുവാദമുണ്ട്. ബസുകൾ നിർത്തുന്നതിനും ക്രമീകരണം ഏർപ്പെടുത്തി. ബസുകൾ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടാൽ അങ്ങാടിയിൽ നിശ്ചിത സ്റ്റോപ്പുകളിൽനിന്നല്ലാതെ വഴിയിൽ നിർത്തി യാത്രക്കാരെ കയറ്റരുത്.

എല്ലാ വിഭാഗത്തിന്റെയും ഭാഗത്ത് നിന്നുണ്ടായ സഹകരണമാണ് ട്രാഫിക് പരിഷ്കാരം വിജയിക്കാൻ കാരണമെന്ന് വൈസ് പ്രസിഡന്റ് പി. അബ്ദുൽ ജബ്ബാർ പറഞ്ഞു.
Previous Post Next Post
3/TECH/col-right