Trending

LSS&USS വിദ്യാർത്ഥികൾക്കായി ദശദിന നിശാ ക്യാമ്പ്

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷക്ക് തെയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക്  കൂടുതൽ പരിശീലനം നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് മങ്ങാട് എ.യു.പി സ്കൂളിൽ ആരംഭിച്ച ദശദിന നിശാ ക്യാമ്പി ന്റെ  ഉദ്ഘാടനം പതിനാറാം വാർഡ് മെമ്പർ ജുനൈദ് ഒറുവിങ്ങര  നിർവഹിച്ചു.


പി.ടി.എ പ്രസിഡണ്ട് സലാം തൊളോത്ത്  അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ ചെയർപേഴ്സൺ റീന, സലാം മാസ്റ്റർ ,എന്നിവർ ആശംസകൾ അറിയിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.എ.  ഷക്കീല ടീച്ചർ സ്വാഗതവും, എസ്. ആർ. ജി കൺവീനർ കെ. ഉമ്മർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right