Trending

ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വ്യക്തിയുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും. ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് റവന്യൂ വകുപ്പിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വ്യക്തികളുടെ അധിക ഭൂമി കണ്ടെത്താനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.


ഓരോ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ നല്‍കുന്നതാണ് പദ്ധതി. ഇതിനായി ഭൂവുടമകളുടെ ആധാര്‍ നമ്പറുകള്‍ റവന്യൂ വകുപ്പിന്റെ റെലിസ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ച് റവന്യൂ പ്രി‍ന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ വ്യക്തിയും കേരളത്തിലെവിടെയും എത്ര ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയാനാവും.

ഭൂപരിഷ്കരണ നിയമപ്രകാരം അധികഭൂമി കൈവശം വെച്ചതായി കണ്ടെത്തിയാല്‍ മിച്ചഭൂമിയായി മാറ്റി പിടിച്ചെടുക്കാനാകുമെന്ന് സര്‍ക്കാര്‍ വിശദീകരണം.

രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് പറയുമ്പോഴും സംസ്ഥാനത്തെ ഓരോ പൌരനും സംസ്ഥാനം മുഴുവന്‍ ബാധകമാവുന്ന രീതിയില്‍ നടപ്പിലാക്കുന്നതാണ് പദ്ധതിയെന്നാണ് ഉത്തരവിലുള്ളത്. ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പിന്‍പറ്റിയാണ് ഭൂമിക്ക് 12 അക്ക യൂണിക് തണ്ടപ്പേര്‍ നല്‍കാനുള്ള പദ്ധതി.


ഭൂ​മി​യെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു മ​ന്ത്രി; ആ​ശ​ങ്ക ബാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ത​ണ്ട​പ്പേ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഭൂ​മി​യു​ടെ ആ​ധാ​ര​വു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ത​ണ്ട​പ്പേ​രി​ലേ​ക്ക് കൈ​വ​ശ​മു​ള്ള എ​ല്ലാ ഭൂ​മി​യും മാ​റു​ന്ന​തോ​ടെ കൃ​ത്യ​ത ഉ​റ​പ്പാ​കു​മെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഒ​രു വ്യ​ക്തി​ക്ക് കൈ​വ​ശം വ​യ്ക്കാ​നാ​കു​ക പ​ര​മാ​വ​ധി ഏ​ഴ​ര ഏ​ക്ക​ർ ഭൂ​മി​യാ​ണ്. വി​വി​ധ ത​ണ്ട​പ്പേ​രി​ലു​ള്ള ഭൂ​മി​ക​ൾ​ക്ക് ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് എ​വി​ടെ ഭൂ​മി​യു​ണ്ടെ​ങ്കി​ലും ഒ​റ്റ ത​ണ്ട​പ്പേ​രി​ലേ​ക്ക് മാ​റും. പ​രി​ധി​യി​ൽ ക​ഴി​ഞ്ഞു ഭൂ​മി​യു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നും റ​വ​ന്യു വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

ത​ണ്ട​പ്പേ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ഭൂ​മി ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു കേ​ന്ദ്ര​സ​ർ​ക്കാ​രി​നു സം​സ്ഥാ​ന​ത്തി​ൻ​റെ അ​ധി​കാ​ര​ത്തി​ൽ കൈ​ക​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി​കൊ​ടു​ക്കു​ന്ന​താ​ണ്. ഇ​ത് ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്. 


Previous Post Next Post
3/TECH/col-right