Trending

നൈറ്റ് സ്റ്റാർ ഫൈവ്സ് ടൂർണമെൻ്റ് വിവ തച്ചംപൊയിൽ ജേതാക്കൾ

പൂനൂർ: നൈറ്റ് സ്റ്റാർ ചീനിമുക്ക് സംഘടിപ്പിച്ച ഒന്നാമത് ഫൈവ്സ് ടൂർണമെൻ്റിൻ്റെ കലാശ പോരാട്ടത്തിൽ ഐ.ടി.എൽ കേളോത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി വിവ തച്ചംപൊയിൽ ജേതാക്കളായി. 

ആനപ്പാറ ഗ്രൂപ്പ് എം.ഡി ഇസ്മായിൽ മക്കി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. അൻസാർ എം.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പി.എസ് മുഹമ്മദലി, ഹക്കീം പൂവക്കോത്ത് (പ്രസിഡൻ്റ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ) അനസ് കുണ്ടത്തിൽ(എം.ഡി. അനസ്കോ പ്രൈവറ്റ് ലിമിറ്റഡ്), ജസീർ അവലം(ടൂർണമെൻ്റ് കമ്മറ്റി ചെയർമാൻ)എന്നിവർ പങ്കെടുത്തു. സലാം അവേലം സ്വാഗത പ്രസംഗവും ഇൽയാസ് ചാല നന്ദി പ്രകാശനവും നിർവ്വഹിച്ചു.


വിജയികൾക്ക് ആനപ്പാറ ഗ്രൂപ്പ് സ്പോൺസർ ചെയ്ത 15000 രൂപയും ബർഗർ ഗെയ്സ് സ്പോർസർ ചെയ്ത ട്രേഫിയും, രണ്ടാം സ്ഥാനക്കാർക്ക് ഫലാഫിൽ കിംഗ് സ്പോർ സർ ചെയ്ത 10000 രൂപയും ജെൻസ് വാലി സ്പോൺസർ ചെയ്ത ട്രോഫിയും സമ്മാനമായി നൽകി.
Previous Post Next Post
3/TECH/col-right