Trending

കുടുംബ സംഗമം നടത്തി

പന്നിക്കോട്ടൂർ : മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ കുടുംബ സംഗമം നടത്തി.പന്നിക്കോട്ടൂരിന്റെ സാംസ്‌കാരിക കലാ രംഗങ്ങളിൽ കഴിഞ്ഞ 23 വർഷക്കാലമായി നിറഞ്ഞു നിൽക്കുന്ന സന്നദ്ധ സംഘടനയാണ് മൈത്രി.കുടുംബ സംഗമം നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി കെ വബിത ഉത്ഘാടനം ചെയ്തു.  


പ്രശ്‍നോത്തരി മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ വേണുഗോപാൽ വിതരണം ചെയ്തു.  ഊഷ്മളമായ കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തിൽ ദിനേശൻ പുതുശ്ശേരി ക്ലാസ്സ്‌ എടുത്തു.  

ക്ലബ്‌ പ്രസിഡന്റ്‌ പി കെ ബിജു അധ്യക്ഷനായി.വി പി സുബൈർ മാസ്റ്റർ,  പി സി അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.മൈത്രി ലൈബ്രറി പ്രസിഡന്റ്‌ ടി പി അജയൻ സ്വാഗതവും മൈത്രി വനിത കൂട്ടായ്മ സെക്രട്ടറി അനു ഷിംനേഷ്   നന്ദിയും പറഞ്ഞു.

തുടർന്ന് മൈത്രി കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടിയും  ഉണ്ടായിരുന്നു.

Previous Post Next Post
3/TECH/col-right