Trending

കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ വിദേശങ്ങളിൽ ഉള്ള ഡോക്ടർമാരുടെ പക്കൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം.

പട്ടാമ്പി:കാലാവധി കഴിഞ്ഞ ലൈസൻസുകൾ  ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ പുതുക്കുവാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ചു. പുതിയ കേന്ദ്ര നിയമം അനുസരിച്ച് കാലാവധി കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ ലൈസൻസുകൾ പുതുക്കി ഇല്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റ് വീണ്ടും  നടത്തണമായിരുന്നു. 


എന്നാൽ 31/03/2020 വരെ വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കഴിയുന്ന  കേരള സംസ്ഥാനത്തിലെ പൗരന്മാർക്ക് ഈ കാലയളവിനുള്ളിൽ നേരിട്ട് വന്ന്  പുതുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ഇത്തരം ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അപേക്ഷയോടൊപ്പം അവർ കഴിയുന്ന വിദേശ രാജ്യത്തിലെയോ, സംസ്ഥാനത്തിലെയോ യോഗ്യതയുള്ള മെഡിക്കൽ ഓഫീസർ  നൽകിയ സർട്ടിഫിക്കറ്റ്, അപേക്ഷകൻ അധികാരപ്പെടുത്തിയ ആൾക്ക് ഹാജർ ആ ക്കാവുന്നതാണ്. 

സർക്കാർ നിർദേശിച്ച ഫോറത്തിൽ തന്നെ  സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.വിദേശത്ത് കഴിയുന്ന ഒട്ടേറെ ആളുകളുള്ള പട്ടാമ്പി താലൂക്ക് പരിധിയിൽ ഉള്ളവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പട്ടാമ്പി ജോയിൻറ് ആർ.ടി.ഒ. സി.യൂ. മുജീബ് അറിയിച്ചു.
Previous Post Next Post
3/TECH/col-right