Trending

ചുങ്കത്ത് പുനരുദ്ധാരണ പ്രവൃത്തിയെ തുടർന്ന് രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു

താമരശേരി: ദേശീയപാത 766 ല്‍ താമരശ്ശേരി ചുങ്കം ജംഗ്ഷന്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ വലിയരീതിയിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നു. ഇന്നെലെ യാണ് പ്രവൃത്തി തുടങ്ങിയത് പൂര്‍ത്തിയാവുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചിരുന്നു.


👉ഒരു പരിധിവരെ യാത്രക്കാർ മറ്റുളള റോഡുകളിലൂടെ സഞ്ചരിച്ചാൽ ഗതാഗതകുരുക്ക് ഒഴിവാക്കാനാവും ,

👉കൊയിലാണ്ടി ഭാഗത്തുനിന്ന് താമരശ്ശേരിയി ലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ചുങ്കം ജംക്ഷനില്‍  പ്രവേശിക്കാതെ പുതിയ ബൈപ്പാസ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടതാ ണ്. 


👉മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍  കുടിക്കിലുമ്മാരം - കാരാടി റോഡ് വഴിയും തിരിച്ചും പോകേണ്ടതാണ്.

👉വയനാട് ഭാഗത്ത് നിന്നും ബാലുശ്ശേരി,താമരശ്ശേരി ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ ലൈൻ ബസ്സുകളും, ആമ്പുലൻസുകളുമൊഴികെയുള്ള വാഹനങ്ങൾ പുല്ലാഞ്ഞിമേട് അൽഫോൺസ റോഡ് കോരങ്ങാട് വഴി താമരശ്ശേരിയിലേക്കും തിരിച്ചും പോകേണ്ടതാണ്.

👉മുക്കം ഓമശ്ശേരി ഭാഗത്ത് നിന്നും വയനാട്ടിലേ
ക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ കോടഞ്ചേരി വഴി തിരിഞ്ഞു പോയാൽ സമയനഷ്ടം ഒഴിവാക്കാനാവും
Previous Post Next Post
3/TECH/col-right