കന്നൂട്ടിപ്പാറയില്‍ ഐ.യു.എം.എല്‍.പി സ്‌കൂള്‍ ഇന്ന് (ശനി) നാടിന് സമര്‍പ്പിക്കും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 February 2020

കന്നൂട്ടിപ്പാറയില്‍ ഐ.യു.എം.എല്‍.പി സ്‌കൂള്‍ ഇന്ന് (ശനി) നാടിന് സമര്‍പ്പിക്കും

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കന്നൂട്ടിപ്പാറയില്‍ ഐ.യു.എം എല്‍.പി സ്‌കൂള്‍ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 7 ന്  കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന എയ്ഡഡ് സ്‌കൂളാണ് പിന്നോക്ക മേഖലയായ കട്ടിപ്പാറ കന്നൂട്ടിപ്പാറയിലേക്ക് മാറ്റിസ്ഥാപിക്കുന്നത്. പഴമ നിലനിര്‍ത്തുന്ന രീതിയില്‍ മനോഹരമായ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. 


സ്‌കൂള്‍ അഡ്മിഷന്‍ ഉദ്ഘാടനം കോഴിക്കോട് ഡി.ഡി.ഇ ഇ.പി. മിനി, ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം, സ്മാര്‍ട്ട് ക്ലാസ് റൂം ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളത്തോട്, ജൈവ വൈവിധ്യ പാര്‍ക്ക ഉല്‍ഘാടനം  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോര്‍ജ്ജ്, യൂണിഫോം വിതരണം ഡി.ഇഒ എന്‍. മുരളി, ലോഗോ പ്രകാശനം എ.ഇ.ഒ എന്‍.പി.മുഹമ്മദ് അബ്ബാസ്, ജൈവ പച്ചക്കറിത്തോട്ടം ബി.പി.ഒ എം. മെഹറലി  എന്നിവര്‍  നിര്‍വഹിക്കും.

ഉദ്ഘാടനത്തോടനബുന്ധിച്ച് ഘോഷയാത്ര, രണ്ടു ദിവസങ്ങളില്‍ വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. 


വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനറും പ്രധാനാധ്യാപകനുമായ  അബൂലൈസ് തേഞ്ഞിപ്പലം, ചെയര്‍മാന്‍ എ.കെ. അബൂബക്കര്‍ കുട്ടി, ട്രസ്റ്റ് സെക്രട്ടറി അബ്ദുള്ള മലയില്‍, പി.ടി.എ പ്രസിഡന്റ് കെ.കെ. അബ്ദുനിസാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature