ഈങ്ങാപ്പുഴയിലെ ജ്വല്ലറിയിൽ നിന്നും ആഭരണം മോഷ്ടിച്ചു കടന്നുകളഞ്ഞു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 February 2020

ഈങ്ങാപ്പുഴയിലെ ജ്വല്ലറിയിൽ നിന്നും ആഭരണം മോഷ്ടിച്ചു കടന്നുകളഞ്ഞു

ഈങ്ങാപ്പുഴ:ഈങ്ങാപ്പുഴയിലെ  ജ്വല്ലറിയിൽ നിന്നും ആഭരണം മോഷ്ടിച്ചു കടന്നുകളഞ്ഞു.


കഴിഞ്ഞ പതിനൊന്നാം തീയതി വൈകിട്ട് ഫോട്ടോയിൽ കാണുന്ന വ്യക്തി  ഒരു മോതിരം നോക്കാനെന്നവണ്ണം ജ്വല്ലറിയിൽ വരികയും ജോലിക്കാരൻ മാറിയ നേരത്ത് തന്റെ കയ്യിൽ സൂക്ഷിച്ച മുക്കുപണ്ടം മോതിരത്തിന്റെ ട്രേയിൽ ഇടുകയും ട്രേയിൽ ഉണ്ടായിരുന്ന ഒരു മോതിരം എടുത്തു കീശയിൽ ഇടുകയും ചെയ്തു.

ശേഷം അയാൾ നോക്കിയ മോതിരം എടുക്കാം കൂടെ മറ്റൊരു ചെറിയ മോതിരംകൂടി വേണം, അതി നായി പണം തികയില്ല അടുത്തുള്ള എടിഎമ്മിൽ  പോയി പണം എടുത്ത് വരാം എന്ന് പറഞ്ഞു പോവുകയും ചെയ്തു. പിന്നീടാണ് ആഭരണം നഷ്ടപ്പെട്ടത് മനസ്സിലായത്.

പിന്നീട് നടത്തിയ സിസിടിവി പരിശോധനയിലാണ് ഇയാൾ തന്നെയാണ് മോതിരവുമായി കടന്നു കളഞ്ഞത് എന്ന് മനസ്സിലായത് .

ഈ ഫോട്ടോയിലുളള ആളെ തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ജ്വല്ലറിയുടമ അറിയിച്ചു
Phone : 9048001030, 9744001030

No comments:

Post a Comment

Post Bottom Ad

Nature