Trending

മങ്ങാട് ദാറുൽ അമാൻ രണ്ടാം വാർഷികവും കെട്ടിട ഉദ്ഘാടനവും.

പൂനൂർ: മങ്ങാട്  ദാറുൽ അമാൻ രണ്ടാം വാർഷികവും കെട്ടിട ഉദ്ഘാടനവും 2020 ഫെബ്രുവരി 2, 3 തീയതികളിൽ അമാന് സ്ക്വയറിൽ നടക്കും.


രണ്ടിന്  ഉച്ചയ്ക്ക് രണ്ടു മണിക്ക്  ഓ. കെ ഉസ്താദ് അനുസ്മരണവും മുതഅല്ലിം സംഗമവും നടക്കും. നവാസ് ബാഖവി കൂരിയാട്, ഷൗക്കത്തലി സഖാഫി, സാലിം  അഹ്സനി താനൂര്, അബ്ദുൽ ജബ്ബാർ അഹ്സനി വയനാട് സംബന്ധിക്കും.

ഏഴുമണിക്ക് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ  സയ്യിദ്  മശ് ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് , പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

മൂന്നിന് തിങ്കളാഴ്ച നാലുമണിക്ക്  നടക്കുന്ന പൗരത്വ സമര സായാഹ്നത്തിൽ  സ്വാദിഖ് സഖാഫി മടത്തും പൊയിൽ, മുസ്തഫ പി എറയ്ക്കൽ, ജാബിർ നെരോത്ത് സംസാരിക്കും.

7  മണിക്ക് കെട്ടിട ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഫത്താഹ്  അഹ്ദൽ അവേലം,സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ: എ പി അബ്ദുൽ ഹക്കീം അസ്ഹരി സംബന്ധിക്കും.
Previous Post Next Post
3/TECH/col-right