Trending

എക്സലൻസി ടെസ്റ്റ്

എളേറ്റില്‍:എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിസ്ഡം എക്സലൻസി ടെസ്റ്റ് എളേറ്റില്‍ സെക്ടറിന് കീഴില്‍  ഫോക്കസ് കോച്ചിംഗ് സെന്‍ററില്‍ വെച്ച്  നടന്നു .





എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർച്ച് മാസം നടക്കുന്ന  പൊതു പരീക്ഷ എഴുതുന്നതിനുള്ള പരിശീലനവും മാർഗ്ഗനിർദ്ദേശവും  നൽകുന്നതിനുവേണ്ടി എസ്.എസ്.എഫ്  13 വർഷമായി എക്സലൻസി ടെസ്റ്റ് നടത്തി വരുന്നു. 


എസ്എസ്എൽസി വിദ്യാർഥികൾക്ക്  രാവിലെ 9 മണി മുതൽ കണക്ക്  ഉച്ചയ്ക്ക് 1. 30 മുതൽ  ഇംഗ്ലീഷ് , സാമൂഹ്യശാസ്ത്രം  എന്നിവയിൽ   ഐച്ഛികമായി  ഒരു വിഷയം  പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക്  രാവിലെ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം  കണക്ക്, അക്കൗണ്ടൻസി, എക്കണോമിക്സ്  എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം എന്ന ക്രമത്തിലാണ്   പരീക്ഷ നടന്നത്.

ഫോക്കസില്‍ നടന്ന പരീക്ഷയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
Previous Post Next Post
3/TECH/col-right