Trending

മരണം:ഒ.പി. അബ്ദുള്ള മാസ്റ്റര്‍(എലൈറ്റ് മാഷ്)(73)

മരണം
02.02.2020

താമരശ്ശേരി:താമരശ്ശേരി നിസ്സാം മന്‍സില്‍ ഒ.പി. അബ്ദുള്ള മാസ്റ്റര്‍ (എലൈറ്റ് മാഷ്) (73) നിര്യാതനായി. കുന്നിക്കല്‍ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട്, താമരശ്ശേരി സി.എച്ച് സെന്റര്‍ പ്രവര്‍ത്തക സമിതിയംഗം, സി.എച്ച് സെന്റര്‍ ഹജ്ജ് ഹെല്‍പ് ഡെസ്‌ക്ക് കോഡിനേറ്റര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചെമ്പ്ര ഗവ. എല്‍.പി. സ്‌കള്‍ റിട്ട. അധ്യാപകനാണ്.


ഭാര്യ: പി.സി. സുബൈദ ഹജ്ജുമ്മ. മക്കള്‍: മുംതസ് റഊഫ്, ഷംല ഹബീബ്, അഷ്‌റ സുബൈര്‍, ബുഷ്‌റ സമീര്‍, നദീറ നൗഷിദ്, നിസ്സാം അഹമ്മദ്, ഫഹ്മി അബ്ദുള്ള.

മരുമക്കള്‍: പി.ടി. റഊഫ് അവേലം, മുഹമ്മദ് ഹബീബ്(എഞ്ചിനീയര്‍, താമരശ്ശേരി), സുബൈര്‍ മുക്കം (പി.ടി.എം എച്ച്.എസ്.എസ് കൊടിയത്തൂർ), ഷമീര്‍ ചാലിയം, നൗഷാദ് അത്തോളി, നീനു നിസ്സാം.

മയ്യിത്ത് നിസ്‌ക്കാരം ഇന്ന്(03-02-2020 തിങ്കള്‍) രാവിലെ 9:30ന് കുന്നിക്കല്‍ ജുമാ മസ്ജിദിലും, 10 മണിക്ക് കെടവൂര്‍ ജുമാ മസ്ജിദിലും.

കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.സി. നാസർ ഭാര്യാ സഹോദരനാണ്.
Previous Post Next Post
3/TECH/col-right