Trending

ഓൺലൈൻ മാധ്യമ പ്രവർത്തക സംഘടന രൂപീകരണവും,ലോഗോ പ്രകാശനവും.

താമരശ്ശേരി:കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകർ ഒത്തുചേർന്ന് സംഘടന രൂപീകരിച്ചു.ഓൺലൈൻ മീഡിയ അഡ്മിൻസ് കോഴിക്കോട് (Online Media Admins Kozhikode : OMAK) എന്നാണ് സംഘടനയുടെ പേര്.സംഘടനയുടെലോഗോയും പ്രകാശനം ചെയ്തു.താമരശ്ശേരി വ്യാപാരഭവനിൽ വെച്ചായിരുന്നു സംഘടന രൂപീകരണ യോഗം നടന്നത്.


ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഓൺലൈൻ മാധ്യമപ്രവർത്തകർ സംഘടന രൂപീകരിക്കുന്നത്.ഓരോ പ്രദേശത്തേയും വാർത്തകൾ ആദ്യം ലഭിക്കുക അതാത് പ്രദേശത്തെ പ്രദേശിക മാധ്യമ പ്രവർത്തകർക്കായിരി ക്കുമെന്നും,കൂട്ടായ്മയിലൂടെ വേഗത്തിൽ വാർത്തകൾ പുറം ലോകത്ത് എത്തിക്കാൻ സാധിക്കുമെന്നും,എന്നാൽ തെറ്റായ വാർത്ത പ്രചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സിദ്ദീഖ് പന്നൂർ പറഞ്ഞു.



സംഘടനയുടെ ലോഗോ യോഗത്തിൽ പങ്കെടുത്ത മുതിർന്ന അംഗം എൻ.ജെ ജോസഫ് പ്രകാശനം ചെയ്തു.മജീദ് താമരശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സത്താർ പുറായിൽ കൂടത്തായ് അധ്യക്ഷത വഹിച്ചു.



സംഘടനയുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
 

നൗഷാദ് ചെറു - താമരശ്ശേരി വാർത്തകൾ (പ്രസിഡന്റ്)
മജീദ് താമരശ്ശേരി - 24x7 താമരശ്ശേരി വാർത്തകൾ (വൈസ്.പ്രസിഡന്റ്)
എൻ.ജെ.ജോസഫ് - തിരുവമ്പാടി വാർത്തകൾ (വൈസ്.പ്രസിഡൻറ്)
സത്താർ പുറായിൽ - കൂടത്തായി വാർത്തകൾ (സെക്രട്ടറി)
ഷാഫി ഓമശ്ശേരി - ഓമശ്ശേരി വാർത്ത. (ജോ. സിക്രട്ടറി )
അബീഷ് - വിഷൻ ന്യൂസ് (ജോ. സിക്രട്ടറി)
ബിനോയ് തോമസ് - കോടഞ്ചേരി വാർത്ത (ട്രഷറർ)



എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി രമനീഷ് കുട്ടൻ (കോരങ്ങാട് വാർത്തകൾ ), ഫൈസൽ (പി.ടി.വി പെരുവയൽ), ജോൺസൺ (ന്യൂസ് കേരള), ആസിഫ് (ഒളവണ്ണ ഓൺലൈൻ) എന്നിവരെയും, രക്ഷാധാകരികളായി സിദ്ദീഖ് പന്നൂർ (ടീം വിഷൻ & നാട്ടുവാർത്ത), വിനോദ് താമരശ്ശേരി ( മെട്രോ വാർത്ത), സോജിത് കൊടുവള്ളി ( താമരശ്ശേരി ന്യൂസ്.ഇൻ ) എന്നിവരെയും തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി അബ്ദുൽ റഊഫ് (എളേറ്റിൽ ഓൺലൈൻ),അബദുൽ റഫീഖ് (M online news), അഷ്കർ സർക്കാർ (എന്റെ മുക്കം ന്യൂസ്‌),ഷരീഫ് പി.കെ (തറോൽ വാർത്ത), സൽമാൻ (കെട്ടാങ്ങൽ ന്യൂസ് ), നൗഷാദ് മങ്കയം (പൂനൂർ online), പ്രിൻസ് ജോർജ് ( പുല്ലൂരാംമ്പാറ live), ബഷീർ പി.ജെ ( ന്യൂസ് വേൾഡ് തിരുവമ്പാടി) , മുഹമ്മദ് ബഷീർ (പ്രാദേശികം. Com), റമീൽ (മാവൂർ ന്യൂസ് ), ഷംസു ( വേർപാട് വാർത്തകൾ), ഉസ്മാൻ ( G.M online news), ജാബിർ( നമ്മുടെ മുക്കം വാർത്തകൾ ) എന്നിവരെയും തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right