Trending

അറിവ് -2020 പുസ്തകോല്‍സവം

താമരശ്ശേരി:പരപ്പന്‍പൊയില്‍ രാരോത്ത് ഗവ: മാപ്പിള ഹൈസ്‌കൂളില്‍ നൂറ് ഗ്രഹ ലൈബ്രറികള്‍ ലക്ഷ്യം വെച്ചു വിപുലമായ പുസ്തക മേള സംഘടിപ്പിച്ചു.അറിവ് - 2020 എന്ന പേരില്‍  പ്രമുഖ പ്രസാധകരെ പങ്കെടുപ്പിച്ചാണ് മേള സംഘടിപ്പിച്ചത് .ശാസ്ത്രം,സാഹിത്യം, സാമൂഹികം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ ഭാഷകളിലെ  പ്രമുഖ എഴുത്തുകാരുടെതടക്കമുള്ള നൂറുണക്കിനു പുസ്തകങ്ങളാണ് മേളക്ക് വേണ്ടി ഒരുക്കിയത്.


വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും പ്രത്യേകം സജ്ജീകരിച്ച്  മേളയില്‍ എത്തി പുസ്തകങ്ങള്‍ വാങ്ങി ഗ്രഹ ലൈബ്രറികള്‍ക്ക് വേണ്ടി സമര്‍പ്പിച്ചു.പുസ്‌കോല്‍സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ.ഗഫൂര്‍  ഉദ്ഘാടനം ചെയ്തു.പി.ടി.എ.വൈസ് പ്രസിഡന്റ് എ.സി.രവികുമാര്‍ അധ്യക്ഷതവഹിച്ചു.നൂറ് ഹോം ലൈബ്രറികളുടെ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൈമൂനഹംസ നിര്‍വ്വഹിച്ചു.

വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പ്രസന്റേഷന്‍ വാര്‍ഡ് അംഗം വസന്തചന്ദ്രന്‍, ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.വിവിധ മേഖലയില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ താമരശ്ശേരി പ്രസ് ക്ലബ് പ്രസിഡണ്ട്  ഉസ്മാന്‍ പി.ചെമ്പ്ര വിതരണം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ എ.പി ഹംസ,ബി.ആര്‍.സി ട്രൈനര്‍ കെ.ഷൈജ,എം.പി ഹുസ്സയിന്‍,സോണി ജോസഫ് ,സിജീഷ് ജോണ്‍,എം.എ അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

പ്രധാനാധ്യാപിക കെ. ഹേമലത സ്വാഗതവും സ്റ്റാഫ്  സെക്രട്ടറി ടി.നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.മേളയുടെ ഭാഗമായി നാടന്‍ പാട്ട്,കവി അരങ്ങ്,രാഗകേളി  തുടങ്ങിയ കലാപരിപാടികളും  അരങ്ങേറി.
Previous Post Next Post
3/TECH/col-right