Trending

ഓൺ ലൈൻ മാധ്യമപ്രവർത്തകർ വീണ്ടും ഒത്തുകൂടുന്നു

താമരശ്ശേരി:കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകർ ഇന്ന് (31-01-2020) വൈകീട്ട് 7 മണിക്ക് താമരശ്ശേരി വ്യാപാര ഭവനിൽ ഒത്തുകൂടും.

കോഴിക്കോട് ജില്ലയിലെ 700 ൽ അധികം വാട്സ്ആപ്പ് വാർത്താ ഗ്രൂപ്പ് അഡ്മിൻമാർക്ക് പുറമെ, ഫേസ്ബുക്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഓൺലൈൻ പേജ് (വെബ്സൈറ്റ്) അഡ്മിന്മാരും  പരിപാടിയിൽ  പങ്കെടുക്കും.

ഓരോ പ്രദേശത്തേയും വാർത്തകൾ ഉടനെ തന്നെ ജനങ്ങളിൽ എത്തിക്കുന്നതിന് വർത്തമാനകാലത്ത് പ്രധാന പങ്ക് വഹിക്കുന്നത് ഓൺലൈൻ മാധ്യമ പ്രവർത്തകരാണ്.


ഈ കൂട്ടായ്മയുടെ ആദ്യ മീറ്റിംഗ് ഇതിനു മുമ്പ് തിരുവമ്പാടിയിൽ വെച്ച് ഒത്തുകൂടിയിരുന്നു. ഈ രംഗത്തെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി എങ്ങിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നതിനെ കുറിച്ചും, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്യും.
Previous Post Next Post
3/TECH/col-right