Trending

പന്നിക്കോട്ടൂർ ഗവ എൽ പി സ്കൂളിൽ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പന്നിക്കോട്ടൂർ: കൊടുവള്ളിയെ ഡിജിറ്റൽ മണ്ഡലമാക്കി മാറ്റുന്ന പ്രക്രിയ അധികം വൈകാതെ പൂർത്തീകരിക്കുമെന്ന് കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ. കാരാട്ട് റസാഖ് പ്രഖ്യാപിച്ചു. 


പന്നിക്കോട്ടൂർ ഗവ എൽ പി സ്കൂളിൽ ആസ്തി വികസന ഫണ്ടിൽ നന്നും അനുവദിച്ച മുപ്പത്തിയാറ് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകകയായിരുന്നു അദ്ദേഹം. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.കെ ബവിത അദ്ധ്യക്ഷത വഹിച്ചു.


പി.ടി.എ പ്രസിഡന്റ് ടി പി അജയൻ, ഐ ആമിന ടീച്ചർ, വസന്തകുമാരി, സി വേണുഗോപാൽ, വി ഷക്കീല ടീച്ചർ, നിഷ ചന്ദ്രൻ, മറിയക്കുട്ടി, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, എൻ കെ.മുഹമ്മദ് മുസ്ല്യാർ, പി.പി ഷിജി, ബി സി റഷീദ്,
ദീപ ബിജു, പി സി ആലി ഹാജി, എ സി ബിജു, വി പി ഷൈജാസ്, കെ.കെ നളിനാക്ഷൻ, എൻ ബാലകൃഷ്ണൻ, വൈലാങ്കര മുഹമ്മദ് ഹാജി, സെയ്ത്, ടി പി രാജൻ, എ കാസിം, പി.സി അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right