പുതുവർഷദിനത്തിൽ കൂട്ടുകാരിക്ക് കളിയിലൂടെ പഠിക്കാനുതകുന്ന പ്ലേ റൂം തയ്യാറാക്കി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. മടവൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഒന്നാം ക്ലാസിലെ ലിയാ ഫാത്തിമയുടെ വീട്ടിലൊരുക്കിയ സ്നേഹ ജാലകം പ്ലേ റൂമിന്റെ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡന്റ് നാസർ.എ.സി യുടെ അധ്യക്ഷതയിൽ മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എം.ബി.ബിന്ദു, കൊടുവള്ളി ബി.ആർ.സി IEDC കോർഡിനേറ്റർ അബൂബക്കർ കുണ്ടായി, ബാങ്ക് ഡയറക്ടർമാരായ യു.പി.അബ്ദുൽ അസീസ് മാസ്റ്റർ,എ.ഗോപാലൻ,സ്കൂൾ മാനേജർ ടി. കുഞ്ഞി മാഹിൻ, എ.സി.മൊയ്തീൻ, എ.സി.ഷഹീൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വളരെയധികം ഉണർവ്വ് നൽകുന്ന ഈ പദ്ധതി, സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് IEDC കോർഡിനേറ്റർ അഭിപ്രായപ്പെട്ടു.
പ്രധാനധ്യാപകൻ ടി.വി.നാസർ സ്വാഗതവും ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു.

Tags:
EDUCATION