പൂനൂർ ഹൈസ്ക്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 3 January 2020

പൂനൂർ ഹൈസ്ക്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാദിനം പ്രിൻസിപ്പാൾ റെന്നി ജോർജ് ഉദ്ഘാടനം ചെയ്തു. ഇ വി അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ലോകത്ത് അറബി ഭാഷയുടെ പ്രാധാന്യവും അത് നൽകുന്ന തൊഴിൽ സാധ്യതകളും മാനവിക സാമൂഹ്യ മേഖലകളിൽ അത് ചെലുത്തിയ സ്വാധീനവും ചർച്ച ചെയ്തു. 


അറബി സാഹിത്യം - വളർച്ചയും ആസ്വാദനവും എന്ന വിഷയത്തിൽ ഷമീർ, അറബി കവിതകൾ എന്ന വിഷയത്തിൽ നൗഷാദ് കാക്കവയൽ, അറബി ഭാഷയുടെ കേരളീയ ബന്ധം എന്ന വിഷയത്തിൽ നൂറുദ്ദീൻ കാന്തപുരം എന്നിവർ പ്രഭാഷണം നടത്തി. 


ടി.പി. അജയൻ, ടി.പി ബഷീർ എന്നിവർ ആശംസകൾ നേർന്നു. സി കെ മുഹമ്മദ് ബഷീർ സ്വാഗതവും എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature