മടവൂർ:പൈമ്പാലുശ്ശേരിയിൽ രണ്ടാനച്ഛന്റെ വെട്ടേറ്റ് മകൾ കൊലപ്പെട്ടു. അക്രമത്തിൽ യുവതിയുടെ അമ്മയ്ക്കും വെട്ടേറ്റു. ഇരുവരേയും ആക്രമിച്ച ശേഷം രണ്ടാനച്ഛൻ തൂങ്ങി മരിച്ചു.പൈബാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), മകൾ സൂര്യ (30) എന്നിവരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സതീദവി (48) യെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആത്മഹത്യ ചെയ്ത ദേവദാസ് കെ.എസ്.ആർ.ടി.സി. ഡ്രൈവറാണ്.സൂര്യയുടെ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.