പുവാട്ടുപറമ്പ്: കക്കയത്ത് വിനോദ സഞ്ചാരത്തിന് പോയ പുവാട്ടു പറമ്പ് സ്ഥദേശി വെള്ളത്തിൽ വീണ് മരിച്ചു.പുവാട്ടുപറമ്പ് വളപ്പ്നിലം അബ്ദുൽ റഷീദ് (45) ആണ് മരിച്ചത്.


ശനിയാഴ്ച കുടുംബത്തോടൊപ്പം കക്കയത്തെത്തിയ അബ്ദുൽ റഷീദ് അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. 

കൂടെയുണ്ടായിരുന്ന ബന്ധു ഫിനു ഇദ്ദേഹത്തെ രക്ഷിക്കാൻ വെള്ളത്തിൽ ചാടിയെങ്കിലും ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. 

ഭാര്യ റഫീല, മക്കൾ ദിന ഷെറിൻ, ഫിദ ഷെറിൻ. 

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.