Trending

NRC : സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം - ഫ്രറ്റേണിറ്റി

താമരശ്ശേരി: എൻ.ആർ.സി സംബന്ധിച്ച് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ ആവശ്യപ്പെട്ടു.രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യു.പി യിലേയും, കർണാടകയിലേയും വെടിവെപ്പിൽ  പ്രതിഷേധിച്ചും   കൊടുവള്ളി മണ്ഡലം താമരശ്ശേരിയിൽ സംഘടിപ്പിച്ച  പ്രതിഷേധ പരിപാടിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. 


സി.എ.എ. നടപ്പിലാക്കില്ല എന്ന് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചത്.എൻ.പി.ആർ നടപടികൾ നിർത്തി വെക്കുകയും ചെയ്തത് സ്വാഗതാർഹമാണ്.അതേസമയം എൻ.ആർ.സി സംബന്ധിച്ച് സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല, അതുകൊണ്ടു തന്നെ ഇത് ജനങ്ങളിൽ വലിയ അളവിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് എൻ.ആർ.സി നടപ്പിലാക്കില്ല എന്ന് പറയാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


ഫ്രറ്റേണിറ്റി ജില്ലാ സമിതി അംഗം ശാഹിൻ നരിക്കുനി, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ശിഹാബ് വെളിമണ്ണ എന്നിവർ സംസാരിച്ചു.  മണ്ഡലം കൺവീനർ  ഫസലുൽ ബാരി സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അൻസില, അസീബ്, ആദിൽ, ഹൈഫ, ഫായിസ് എന്നിവർ പ്രകടനത്തിന്
നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right