Trending

ATC ബാലുശ്ശേരി സബ് ജില്ല പുതിയൊരു ചരിത്രം കൂടി രചിച്ചു.

ബാലുശ്ശേരി സബ് ജില്ലയിലെ സ്കൂളുകളിൽ നിന്നും വിരമിച്ചവരും സർവ്വീസിൽ ഉള്ളവരുമായ അറബി അധ്യാപകരെ ഒന്നടങ്കം ഒരേ വേദിയിൽ വിദ്യാഭ്യാസ ഓഫീസർ മാരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച് ATC ബാലുശ്ശേരി സബ് ജില്ല പുതിയൊരു ചരിത്രം കൂടി രചിച്ചു.
കേരള അറബിക് സ്പെഷ്യൽ ഓഫീസർ വി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്ത സംഗമത്തിൽ റവന്യൂ ജില്ലാ മുസ്ലിം വിദ്യാഭ്യാസ ഓഫീസർ വി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. 



ബാലുശ്ശേരി സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ എം. രഘുനാഥ്  സംഗമ സ്മരണിക ടി.എൻ ഷമീറിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
മുസ്ലിം വനിതാ ഓഫീസർ കെ. സുലൈഖ, സംസ്കൃത അധ്യാപക യുണിയൻ നേതാവ് സബീഷ്, ബാലുശ്ശേരി ഉറുദു അധ്യാപക യൂണിയൻ പ്രതിനിധി അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.എം. ടി അബ്ദുറസാഖ്, ടി അബ്ദുൽജബ്ബാർ, ടി. എൻ ഷമീർ കെ. കെ അനസ് കെ. കെ മൻസൂർ എന്നിവർ പ്രസംഗിച്ചു.


നിറഞ്ഞ മനസ്സോടെ അതിലേറെ സന്തോഷത്തോടെ സംഗമിച്ച ഒരോ അധ്യാപകരും ഓർമകളിലെ ഇന്നലകൾ പങ്കുവെച്ച ഹനീൻസെഷൻ ഏറെ പ്രൗഢവും വിജ്ഞാനപ്രദവുമായിരുന്നു.അവശതയും പ്രായാധിക്യവും മറന്ന് പഴയകാല സുഹൃത്തുക്കളും പുതുതലമുറയുടെ പ്രതിനിധി കളും തമ്മിലുള്ള മുഖാമുഖം പരിപാടി ഏറെ ശ്രദ്ധേയമായി.


പി. കെ അബ്ദുൽജബ്ബാർ സമാപന ഭാഷണം നടത്തി. കെ. പി റഫീഖ് നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post
3/TECH/col-right