കിഴക്കോത്ത് കൃഷിഭവന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ:എല്‍ ഡി എഫ് പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 20 December 2019

കിഴക്കോത്ത് കൃഷിഭവന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ:എല്‍ ഡി എഫ് പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി

കിഴക്കോത്ത്:കൃഷിഭവന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്ത പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍. ഡി.എഫ്. പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഫോണില്‍ നിന്നും അശ്ലീല വീഡിയോകള്‍ എത്തിയത്. 


ഈ മാസം 12 നായിരുന്നു സഭവം.സ്ത്രീകള്‍ ഉള്‍പ്പെടെ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത വി.എം. മനോജ് രാജിവെക്കണമെന്നും അല്ലാത്തപക്ഷം പുറത്താക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണമെന്നും ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്. പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ് അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും വനിതാ ജീവനക്കാരി ഓഫീസില്‍ നിന്നും ഇറങ്ങി ഓടിയ സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും എല്‍.ഡി.എഫ് ആരോപിച്ചു. 


അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത വിവരം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചപ്പോള്‍ ഗ്രൂപ്പ് മാറിയതാണെന്ന മറുപടിയാണ് ലഭിച്ചത്.വീഡിയോ ഡീലീറ്റ് ചെയ്യാനും ക്ഷമാപണം നടത്താനും മനോജിനോട് ആവശ്യപ്പെട്ടെങ്കിലും ധിക്കാരത്തോടെയുള്ള മറുപടിയാണ് ലഭിച്ചതെന്നും എല്‍.ഡി.എഫ് ആരോപിച്ചു. 

സി.പി.ഐ.എം. ഏരിയ കമ്മിറ്റി അംഗം എന്‍ കെ സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആഷിഖ് റഹ്മാന്‍, ഇന്ദു സനിത്ത്, സരള ദാസന്‍, സി.പി.ഐ.എം. ലോക്കല്‍ സെക്രട്ടറി പി.ശ്രീധരന്‍, പി.സുധാകരന്‍, വഹാബ് മണ്ണില്‍കടവ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature