ആവിലോറ-വഴിക്കടവ്-കരിമ്പാരകുണ്ടം ജനകീയ കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ -പൗരാവകാശ സംരക്ഷണ റാലിയും ബഹുജന സംഗമവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ മൊയ്തീൻ ഹാജി, ശശി ആവിലോറ, കെ ഖാദർ മാസ്റ്റർ, കെ കെ ഗഫൂർ മാസ്റ്റർ, കെ മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.   

റാലിക്ക് ടി.കെ ഹുസൈൻ മുസ്ല്യാർ ,സലാഹുദ്ധീൻ ഫൈസി, ടി.മുഹമ്മദ് ഫൈസി,ടി എ ഫസൽ, കെ മുജീബ് മസ്റ്റർ, റിയാസ് വഴിക്കടവ്, മുജീബ് ആവിലോറ, എം.പി അബദുറഹിമാൻ, ശ്രീജിത്ത് പി തുടങ്ങിയവർ നേതൃത്വം നൽകി.