Trending

അന്താരാഷ്ട്ര അറബി ഭാഷാദിനം; ദ്വൈമാസ കാമ്പയിൻ ഒരുക്കി ഹസനിയ അലിഫ് അറബിക് ക്ലബ്ബ്.

നരിക്കുനി:അന്താരാഷ്ട്ര അറബി ഭാഷാദിനത്തോടനുബന്ധിച്ച് മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വൈമാസ അറബി ഭാഷാ ക്യാമ്പയിൻ ആചരിക്കും.2019 ഡിസംബർ 18 മുതൽ 2020 ഫെബ്രുവരി 18 വരെയുള്ള പ്രചാരണ കാലയളവിലായി അഞ്ചിന പദ്ധതികൾക്കാണ് ക്ലബ്ബ്  രൂപം നൽകിയിരിക്കുന്നത്.
        


അറബി ഭാഷയിലെ പ്രതിഭകളെ കണ്ടെത്താൻ അറബിക് ടാലന്റ് ടെസ്റ്റ്, ഭാഷാപരമായ കഴിവുകളും സർഗാത്മക ശേഷിയുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റർ സ്കൂൾ അറബിക് ഫെസ്റ്റ്,ഭാഷയിലെ മികവുകൾ പ്രകടിപ്പിക്കാൻ അറബിക് എക്സ്പോ,പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അറബിത്തിളക്കം,ഭാഷയുടെ പ്രായോഗിക വൽകരണത്തിനായി സ്‌പോക്കൺ അറബിക് പ്രോഗ്രാം എന്നിവയാണ് അഞ്ചിന പദ്ധതികൾ.

വർഷം തോറും വവിധ്യമാർന്ന ഭാഷാപ്രചാരണ പരിപാടികളൊരുക്കുന്ന സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളാണ് ഇത്തവണയും പരിപാടിയുടെ സംഘാടകർ.ഒപ്പം പിന്തുണയുമായി അറബിക് അധ്യാപകരുടെയും ഭാഷാസ്നേഹികളുടെയും പരിപൂർണ്ണ പിന്തുണയും ഈ കുട്ടിസംഘാടകർക്കുണ്ടാവും.
     
അറബി ഭാഷാദിനത്തിൽ ചേർന്ന സംഘടാക സമിതി യോഗം പ്രധാനാധ്യാപകൻ ചോലക്കര മുഹമ്മദ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.കെ.എ.ടി.എഫ് കൊടുവള്ളി ഉപജില്ലാ കൺവീനർ എൻ.പി.ജയഫർ,സീനിയർ അറബിക് അധ്യാപകൻ ഹബീബ് മാസ്റ്റർ,സാജിത ടീച്ചർ,സഹീൻ അരീച്ചോല,റമീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right