Trending

കേരളത്തിലെ നാല് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരായ മംഗളൂരുവിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തിലെ നാല് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം.കാസര്‍ഗോഡ്, കണ്ണൂര്‍,കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് ഡിജിപിയാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.അതേസമയം മംഗളൂരുവില്‍ ഞയാറാഴ്ച്ച വരെ കര്‍ഫ്യു പ്രഖ്യാപിച്ചു .അഞ്ചു പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യു.മംഗളൂരുവിലെ എല്ലാം സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലെ, ദക്ഷിണ കന്നഡ ജില്ല യിലും ഇന്റര്‍നെറ്റ് നിരോധിച്ചു. രാത്രി 10 മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം.

അതേസമയം സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.മംഗളൂരുവില്‍ രണ്ടു പേരും ലക്‌നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ പോലീസ് വെടിവെയ്‌പ്പിനിടെ പരിക്കേറ്റ ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ മംഗളുരു ഗവണ്‍മെന്റ് വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.മറ്റൊരാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലക്‌നൗവില്‍ മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. ഇവിടെയും പോലീസ് വെടിവയ്പ്പുണ്ടായെന്നാണ് റിപ്പോര്‍ട്ട്.


പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കർണ്ണാടകത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട് പ്രതിഷേധം 

കെഎസ്ആർടിസി ബസ്റ്റാന്റിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും വ്യത്യസ്ത പ്രതിഷേധം നടത്തി. കോൺഗ്രസ് പ്രവർത്തകരും പിന്നാലെയെത്തി റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചു.

കോഴിക്കോട് നിന്ന് പുറപ്പെട്ട കർണ്ണാടക ബസ് തടഞ്ഞായിരുന്നു ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം.  ഇവർ ഇവിടെ കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ് ഇരു സംഘടനയുടെയും പ്രവർത്തകരെ ഇവിടെ നിന്ന് നീക്കി.

ഇതിനിടെ ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ ടയർ കത്തിച്ചു. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി.
Previous Post Next Post
3/TECH/col-right