Trending

സർഗാത്മക കഴിവുകൾ സദ്പ്രയോജനപ്പെടുത്തണം: സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി.

നരിക്കുനി: സർഗാത്മകവും ഭവനാത്മകവുമായ കഴിവുകൾ നന്മയുടെ വഴിയിൽ പ്രയോജനപ്പെടുത്തണമെന്നും കലയും സാഹിത്യവും ധാർമികതയോടൊപ്പം ഇഴചേർന്നു നിൽക്കുമ്പോഴാണ് മൂല്യവത്താവുന്നതെന്നും എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി അഭിപ്രായപ്പെട്ടു. 


പുല്ലാളൂർ ക്ലസ്റ്റർഎസ്.കെ.എസ്.എസ്.എഫ്  സർഗലയം ഇസ്‌ലാമിക കലാമത്സരവും പുല്ലാളൂർ ക്ലസ്റ്റർ തല അംഗത്വ പ്രചാരണ ക്യാമ്പയിനും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അംഗത്വ പ്രചാരണ ക്യാമ്പയിൻ പ്രവർത്തകർ ആവേശപൂർവ്വം ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറു ശാഖകളിൽ നിന്നായി ഇരുനൂറിലധികം പ്രതിഭകളാണ് സർഗലയത്തിൽ മാറ്റുരച്ചത്.സബ്ജൂനിയർ,ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ വിഭാഗങ്ങളിലായി നടന്ന 34 ഇന മത്സരങ്ങളിൽ 176 പോയിന്റ് നേടി പറപ്പാറ ശാഖ ഓവറോൾ ചാംപ്യൻഷിപ്പും 164 പോയിന്റ് നേടി മച്ചക്കുളം ശാഖ ഓവറോൾ റണ്ണേഴ്സുമായി.146 പോയിന്റോടെ ആതിഥേയരായ എരവന്നൂർ ശാഖ മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തിൽ എസ്.കെ.എസ്.എഫ് ട്രെൻഡ് കോഴിക്കോട് ജില്ലാ കോർഡിനേറ്റർ  ഫൈസൽ മാസ്റ്റർ, നുസ്റത്തുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കെ.എം,എരവന്നൂർ മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഹാജി, നരിക്കുനി റെയ്ഞ്ച്‌ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ,ഷൗക്കത്തലി ബാഖവി,മുഹമ്മദ് റിയാസ്.കെ,ടി.മുഹമ്മദ് മൗലവി,ടി.എം മുഹമ്മദ് മാസ്റ്റർ,ജൗഹർ.ടി, ഇർഫാദ്, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.


ക്ലസ്റ്റർ പ്രസിഡന്റ് സഹീൻ അരീച്ചോല സ്വാഗതവും, ജനറൽ സെക്രട്ടറി സൻസിദ് മച്ചക്കുളം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right