Trending

ഗ്രീൻ പ്ലാനറ്റ് പദ്ധതിയുമായി എം ജെ ഹയർ സെക്കന്ററി സ്‌കൂൾ

എളേറ്റിൽ : എം ജെ ഹയർ സെക്കൻഡറിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഗ്രീൻ പ്ലാനറ്റ് പദ്ധതിയുടെ ഉദഘാടനം കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു .കൊടുവള്ളി സ്റ്റേഷൻ പരിധിയിൽ 450 ഫലവൃക്ഷ തൈകൾ നട്ടു വളർത്തുക എന്നതാണ് പദ്ധതികൊണ്ട് ലക്‌ഷ്യം വെക്കുന്നത്.ആദ്യ ഫല വൃഷം റസാഖ് എം എൽ എ യുടെ വീട്ടുവളപ്പിൽ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത് .


പരിപാടിക്ക് അദ്ധ്യാപകരായ ഷബീർ ചുഴലിക്കര,റാസി മുതുവാട്ടുശേരി  ,തമീസ്‌ അഹമ്മദ് ,നസീബ മുംതാസ്  ,സഫ്‌നിയ സിവിൽ പോലീസ് ഓഫിസർ അജിത്‌,എ പി സിദ്ധീഖ് കേഡറ്റുകളായ കാർത്തിക് സാരംഗ് ,ജിംഷാദ് എന്നിവർ നേത്ര്ത്വം നൽകി
Previous Post Next Post
3/TECH/col-right