വിദ്യാർഥികൾ പൊതുപ്രവർത്തകൻ സലീം മടവൂരിനെ ആദരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 8 December 2019

വിദ്യാർഥികൾ പൊതുപ്രവർത്തകൻ സലീം മടവൂരിനെ ആദരിച്ചു

മടവൂർ :വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിയുടെ ഭാഗമായി മടവൂർ എ യു പി സ്കൂൾ വിദ്യാർത്ഥികൾ പൊതുപ്രവർത്തകൻ സലീം മടവൂരിന്റെ  വീട് സന്ദർശിച്ചു മൊമന്റോ കൈമാറി. തുടർന്ന് വിദ്യാർത്ഥികൾ അദ്ദേഹവുമായി സംവദിച്ചു.


സമൂഹത്തിൽ അടിച്ചമർത്തിയവരുടെ കൂടെ നിന്ന പൊതു പ്രവർത്തകനാണ് സലീം മടവൂർ .വളരെ ചെറുപ്പത്തിൽ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് .ജീവ കാരുണ്യത്തിന്റെ മേഖലകൾ അദ്ധേഹം കുട്ടികൾക്ക് വിവരിച്ച് കൊടുത്തു.

ദേശീയതലത്തിലേക്ക് മടവൂരിൽ നിന്ന് ഉയർന്ന് വന്ന യുവനേതാവിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് മറക്കാനാവാത്ത ഒരനുഭവമായി മാറി.പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ്,അബ്ദുറഹിമാൻ മാസ്റ്റർ, എം പി രാജേഷ്, വി ഷക്കീല, എം വിജയകുമാർ ,ആസിഫ്, ഹാഫിറ, റിയാസ് എന്നിവർ കുട്ടികളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature